പാനൂർ: ഭൂമിയില്ലാത്തവർക്കെല്ലാം ഭൂമി നൽകുകയാണ് സർക്കാറിെൻറ ലക്ഷ്യമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പാഞ്ഞു. വടക്കേക്കളം പട്ടയ വിതരണമേള കല്ലിക്കണ്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറുമാസം കൂടുമ്പോൾ പട്ടയവിതരണം നടത്തും. ഇടതുസർക്കാർ ഇതുവരെ 63,000 പേർക്ക് പട്ടയം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടർ സി.എം. ഗോപിനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകൻ, മെംബർമാരായ എ.വി. ബാലൻ, ടി.പി. അബൂബക്കർ ഹാജി, എ. പ്രദീപൻ, കെ.കെ. കണ്ണൻ, സി.വി. കുത്തിക്കണ്ണൻ എന്നിവർ സംസാരിച്ചു. കലക്ടർ മിർ മുഹമ്മദലി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.