ഗവേഷണപ്രബന്ധങ്ങൾ ആറു മാസത്തിനകം മൂല്യനിർണയം നടത്തണം

കണ്ണൂർ: മുഴുവൻ ഗവേഷണപ്രബന്ധങ്ങളും ആറു മാസം കൊണ്ട് മൂല്യനിർണയം നടത്തണമെന്നും സെൻട്രൽ ലൈബ്രറി പ്രവർത്തനം 24 മണിക്കൂറായി മാറ്റണമെന്നും ഓൾ കേരള റിസർച് സ്കോളേഴ്സ് അസോസിയേഷൻ (എ.കെ.ആർ.എസ്.എ) കണ്ണൂർ സർവകലാശാല കൺെവൻഷൻ ആവശ്യപ്പെട്ടു. സർവകലാശാലാ താവക്കര ആസ്ഥാനത്ത് നടന്ന കൺെവൻഷൻ എസ്.എഫ്.െഎ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. എസ്.എഫ്.െഎ ജില്ല സെക്രട്ടറി എ.പി. അൻവീർ, യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ ഷിജു, എ.കെ.ആർ.എസ്.എ സംസ്ഥാന കൺവീനർ ഗോപി കൃഷ്ണൻ, ജംഷീദ്, കൃഷ്ണകുമാർ, രാകേഷ്, നബിത എന്നിവർ സംസാരിച്ചു. മഹേഷ് മാങ്ങാട്ടുപറമ്പ് ക്ലാസെടുത്തു. കമ്മിറ്റി പ്രസിഡൻറായി പി.എസ്. പ്രശാന്തിനെയും സെക്രട്ടറിയായി ശരത് രവിയെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.