കണ്ണൂർ: ഇംഗ്ലീഷ് ഭാഷാശേഷി വർധിപ്പിക്കുന്നതിന് ജില്ലയിലെ മുഴുവൻ ൈപ്രമറി വിദ്യാലയങ്ങളിലും സർവശിക്ഷ അഭിയാൻ പ്രത്യേക പരിപാടി ആവിഷ്കരിക്കുന്നു. 'ഹലോ ഇംഗ്ലീഷ്' തുടർ പരിപാടിയിലൂടെ ഒരു മാസത്തിനുള്ളിൽ ഇംഗ്ലീഷ് ഭാഷയിൽ ശ്രവണം, ഭാഷണം, ലേഖനം, വായന എന്നീ മേഖലയിൽ മികവ് നേടുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും രണ്ട് മണിക്കൂർ വീതമുള്ള അഞ്ച് ലഘു ശിൽപശാലകളിലൂടെ കുട്ടികളുടെ പഠന നിലവാരം മനസ്സിലാക്കും. ജൂൺ മൂന്നാം വാരം ക്ലാസ് പി.ടി.എ വിളിച്ചുചേർത്ത് കുട്ടിയുടെ നിലവാരം ചർച്ച ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ടെക്സ്റ്റ് ബുക്ക് പ്രവർത്തനങ്ങൾ 'ഹലോ ഇംഗ്ലീഷ്' പഠന രീതിയുമായി ബന്ധപ്പെടുത്തും. ഇതിനുള്ള പ്രവർത്തന പാക്കേജ് എസ്.എസ്.എ സംസ്ഥാനതലത്തിൽ തയാറാക്കിയിട്ടുണ്ട്. ഹലോ ഇംഗ്ലീഷ് ടീച്ചേഴ്സ് ജേർണൽ എന്ന കൈപ്പുസ്തകം മുഴുവൻ വിദ്യാലയങ്ങളിലും നൽകും. ജൂൈല അവസാനം വീണ്ടും വിളിച്ചുചേർക്കുന്ന ക്ലാസ് പി.ടി.എയിൽ കുട്ടികളുടെ പഠനത്തെളിവുകൾ അവതരിപ്പിക്കും. പരിപാടിയുടെ ജില്ലതല ആസൂത്രണ ശിൽപശാല വിദ്യാഭ്യാസ ഉപഡയറക്ടർ സി.ഐ. വത്സല ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഡി.ഇ.ഒ കെ.വി. ലീല അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഡി.ഇ.ഒ കെ. രാധാകൃഷ്ണൻ, തലശ്ശേരി ഡി.ഇ.ഒ ഇൻചാർജ് പി.പി. സനകൻ, എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ കെ.ആർ. അശോകൻ, േപ്രാഗ്രാം ഓഫിസർ ടി.പി. വേണുഗോപാലൻ, ബി.പി.ഒ എം.പി. ശശികുമാർ എന്നിവർ സംസാരിച്ചു. െട്രയിനർമാരായ കെ. രാഗേഷ്, ഇ.വി. സന്തോഷ്കുമാർ, ഉനൈസ്, എം. ജയേഷ് എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.