കണ്ണൂർ: കാലവർഷത്തിൽ അപകടമൊഴിവാക്കാൻ വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗത്തിൽ ജാഗ്രതപാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ സമിതി അറിയിച്ചു. കെട്ടിടത്തിെൻറ ഗ്രൗണ്ട്, സെല്ലാർ നിലകളിൽ ട്രാൻസ്ഫോർമർ, ജനറേറ്റർ എന്നിവ സ്ഥാപിച്ച സ്ഥാപനങ്ങൾ അവിടെ മഴവെള്ളം ഒഴുകിയെത്തുകയോ കെട്ടിക്കിടക്കുകയോ ചെയ്യാത്തവിധത്തിൽ ക്രമീകരണങ്ങൾ ഉറപ്പുവരുത്തണം. സ്ഥാപനത്തിലെ പ്രധാന േബ്രക്കർ, റിലേ എന്നിവ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പുവരുത്തേണ്ടതാണ്. കൂടുതൽ നിലകളുള്ള കെട്ടിടങ്ങളിലെ ഇടനാഴി, സ്റ്റെയർകേസ്, പൊതുയിടങ്ങൾ എന്നിവിടങ്ങളിലെ ബൾബുകൾ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിന് അധിക ഡീസൽ കരുതിവെക്കണം. വൈദ്യുതി ലൈനുകൾ പൊട്ടിവീണതായോ മരങ്ങളോ മരക്കൊമ്പുകളോ വൈദ്യുതി ലൈനിൽ മുട്ടുന്നതായോ ശ്രദ്ധയിൽെപട്ടാൽ ഉടൻ ബന്ധപ്പെട്ട ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൽ അറിയിക്കണം. ലിഫ്റ്റിെൻറ എ.ആർ.ഡി സംവിധാനത്തിെൻറയും ഉള്ളിലെ എമർജൻസി ലൈറ്റ്, ഫാൻ എന്നിവയുടെയും പ്രവർത്തനക്ഷമത ഉറപ്പുവരുത്തേണ്ടതാണ്. ലിഫ്റ്റിെൻറ എമർജൻസി റസ്ക്യൂ ഓപറേഷൻ അറിയാവുന്നവരുടെ സാന്നിധ്യം ഉറപ്പുവരുത്തണം. സ്ഥാപനത്തിൽ െറഗുലേഷൻ-3 പ്രകാരം ചുമതലപ്പെട്ട ടെക്നീഷ്യെൻറ സാന്നിധ്യം ഉറപ്പുവരുത്തണം. സ്ഥാപനത്തിലെ മിന്നൽരക്ഷാചാലകവുമായി ബന്ധപ്പെട്ട എർത്ത് സംവിധാനത്തിൽ പൊട്ടലുകളില്ല എന്നും നട്ട്, ബോൾട്ട് എന്നിവ ഇളകിപ്പോയിട്ടില്ലെന്നും എർത്ത് ഇലക്േട്രാഡുമായുള്ള ഭൂബന്ധം ദൃഢമാണെന്നും ഉറപ്പാക്കണം. മിന്നലുള്ളപ്പോൾ കേബിൾ ടി.വിയുടെ പിന്നുമായി ബന്ധപ്പെടാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്നും കണ്ണൂർ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിെൻറ നിർദേശങ്ങൾ മുൻനിർത്തി ദുരന്തനിവാരണ സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.