മാരകായുധങ്ങളുമായി അറസ്​റ്റിൽ

മംഗളൂരു: കേരള - കർണാടക അതിർത്തിയിൽ മാരകായുധങ്ങളുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന കവർച്ചസംഘത്തെ വ്യാഴാഴ്ച രാത്രി ബണ്ട്വാൾ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽനിന്ന് വാളുകൾ, ഗ്യാസ് കട്ടർ, നൈലോൺ കയറുകൾ, മുളകുപൊടി പാക്കറ്റ് തുടങ്ങിയവ പിടികൂടി. സൂറത്കലിലെ മുഹമ്മദ് മുക്സിൻ (23), മംഗളൂരു കുപ്പെപദവിലെ മുഹമ്മദ് ഇർഷാദ് (29), മാരിപ്പള്ളയിലെ സദ്ദാം (30) എന്നിവരാണ് അറസ്റ്റിലായത്. ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കാറിന് നേരെ പൊലീസ് വെടിയുതിർത്തു. രണ്ടുപേർ കടന്നുകളഞ്ഞു. അറസ്റ്റിലായവർ നേരത്തെ വിവിധ കേസിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.