തലേശ്ശരി: പിണറായി പാനുണ്ടയിൽ സി.പി.എം-ആർ.എസ്.എസ് സംഘർഷം. ബോംബേറിലും അക്രമത്തിലും ഇരുവിഭാഗത്തിലുംപെട്ട ആറുേപർക്ക് പരിക്കേറ്റു. ബുധനാഴ്ച അർധരാത്രിയാണ് സംഭവം. ബോംബേറിൽ പരിക്കേറ്റ മൂന്നു സി.പി.എം പ്രവർത്തകർ തലശ്ശേരി സഹകരണ ആശുപത്രിയിലും മർദനമേറ്റ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. സ്ഥലത്തെ ഒരു മുത്തപ്പൻ മഠപ്പുരയിൽ വെള്ളാട്ടം നടക്കുന്നതിനിടയിൽ ആർ.എസ്.എസ് പ്രവർത്തകർ ആക്രമിക്കപ്പെട്ടതാണ് സംഭവത്തിെൻറ തുടക്കം. കൂത്തുപറമ്പിനടുത്ത ശങ്കരനെല്ലൂരിലെ വലിയപറമ്പത്ത് മഞ്ജുനാഥ് (18), ഓലായിക്കരയിലെ കാരായിൽകണ്ടി പ്രശാന്ത് (42), പാനുണ്ടയിലെ സുപ്രിയയിൽ ആദർശ് (22) എന്നിവർക്കാണ് മർദനമേറ്റത്. സി.പി.എം പ്രവർത്തകർ മർദിച്ചെന്നാണ് പരാതി. ഈ സംഭവം നടന്ന് മിനിറ്റുകൾക്കകം ബൈക്കുകളിലെത്തിയ ഒരുസംഘം ആർ.എസ്.എസ് പ്രവർത്തകർ പാനുണ്ട യു.പി സ്കൂൾ പരിസരത്തുവെച്ച് സി.പി.എം പ്രവർത്തകർക്ക് നേരെ ബോംബാക്രമണം നടത്തുകയായിരുന്നു. നാലുതവണ ബോംബെറിഞ്ഞെന്നാണ് സി.പി.എം നേതൃത്വത്തിെൻറ പരാതി. ബോംബേറിൽ സി.പി.എം പ്രവർത്തകരായ പാച്ചപ്പൊയ്കയിലെ വി.കെ. ഷമിൽ (22), പൊട്ടൻപാറയിലെ ശ്രീനിലയത്തിൽ എസ്.ആർ. ശ്യാംജിത്ത് (23), പൊട്ടൻപാറയിലെ പൂട്ടംപൊയിൽ ശ്രീദേവ് (23) എന്നിവർക്കാണ് പരിക്കേറ്റത്. സ്േഫാടനശബ്ദവും ബഹളവും കേട്ട് പരിസരവാസികൾ ഓടി എത്തുേമ്പാഴേക്കും ബൈക്ക് ഉപേക്ഷിച്ച് ആക്രമികൾ രക്ഷപ്പെട്ടു. ആക്രമികളെത്തിയ കെ.എൽ 58 എക്സ് 5044 ഹോണ്ട ആക്ടീവ സ്കൂട്ടർ സ്ഫോടനസ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊട്ടാത്ത ഒരു സ്റ്റീൽ ബോംബും കണ്ടുകെട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഇരുകക്ഷികളുടെയും പരാതിയിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തതായി കതിരൂർ പൊലീസ് പറഞ്ഞു. സംഘർഷം വ്യാപിക്കാതിരിക്കാൻ സ്ഥലത്ത് പൊലീസ് ജാഗ്രതപുലർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.