കണ്ണൂർ: കേരളത്തിൽ 87.3 ശതമാനവും പുകവലിക്കുന്നില്ലെന്നും ഇത് വികസിതരാജ്യങ്ങളുടെ സൂചികക്ക് ഒപ്പംനിൽക്കുന്നതാണെന്നും ഡെപ്യൂട്ടി ഡി.എം.ഒയും എൻ.സി.ഡി ജില്ല നോഡൽ ഓഫിസറുമായ ഡോ. കെ.ടി. രേഖ. ലോക പുകയിലവിരുദ്ധ ദിനാചരണത്തിെൻറ ജില്ലതല ഉദ്ഘാടനത്തിെൻറ ഭാഗമായി വിഷയാവതരണം നടത്തുകയായിരുന്നു അവർ. 2016 - 17ലെ കണക്കനുസരിച്ച് 7.3 ശതമാനമാണ് പുകവലിക്കാർ. 3.4 ശതമാനം പുകയില്ലാത്ത പുകയില ഉപയോഗിക്കുന്നവരുമാണ്. അതേസമയം, 15 വയസ്സ് മുതൽ 17വരെയുള്ള കുട്ടികളിൽ പുകയില ഉപയോഗം കൂടിവരുന്നുവെന്നാണ് അപകടകരമായ പ്രവണത. നേരിട്ട് പുകവലിക്കുന്നവരെ പോലെതന്നെ ഇതിെൻറ അപകടത്തിന് ഇരയാകുന്നരാണ് മറ്റുള്ളവർ വലിക്കുന്നതിെൻറ പുക ശ്വസിക്കേണ്ടിവരുന്നവർ. തൊഴിലിടങ്ങളിലാണ് ഇതിന് കൂടുതലും ഇരകളാകുന്നത്. പുക വലിക്കുന്ന വ്യക്തി ഉപയോഗിച്ച വസ്തുക്കൾ സ്പർശിക്കുന്നതിലൂടെയോ മുറിയിൽനിന്നോ വിഷാംശമുള്ള രാസവസ്തുക്കൾ ഉള്ളിൽ കടക്കുന്ന തേഡ് ഹാൻഡ് സ്‌മോക്കിങ്ങിനെക്കുറിച്ചും ഇപ്പോൾ പഠനങ്ങൾ നടക്കുകയാണ്. ഈ വിധത്തിലുള്ള എല്ലാതരം പുകവലിയും ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നു. ഹൃദയസംബന്ധമായ രോഗബാധയിൽ 12 ശതമാനം പുകവലിമൂലവും പാസീവ് സ്‌മോക്കിങ് (മറ്റുള്ളവർ വലിക്കുന്നതിെൻറ പുക ശ്വസിക്കേണ്ടിവരുന്നത്) മൂലവുമാണ്. പുകവലിയിലൂടെ 4000 രാസവസ്തുക്കളാണ് ശരീരത്തിലേക്ക് കടക്കുന്നതെന്നും ഡോ. രേഖ ചൂണ്ടിക്കാട്ടി. ദിനാചരണം ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.പി. ജയബാലൻ ഉദ്ഘാടനം ചെയ്തു. കലക്ടർ മിർ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഇൻ ചാർജ് ഡോ. എം.കെ. ഷാജ് ദിനാചരണ സന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.