റമദാൻ വിശേഷം കണ്ണൂർ: വ്രതാനുഷ്ഠാനത്തിെൻറ ആരംഭത്തിനും വിരാമത്തിനും അറിയിപ്പ് നൽകി നഗരസഭയുടെ ൈസറൺ പതിറ്റാണ്ടുകളായി മുഴങ്ങുന്നു. നോമ്പുകാർ സൈറൺ ശബ്ദത്തിനായി കാതുകൂർപ്പിച്ചകാലം പോയ്മറഞ്ഞിട്ടും ഇന്നും ആ ശബ്ദത്തിന് മാറ്റമില്ല. നോമ്പുമുറിക്കാനും അത്താഴത്തിനുമുള്ള അറിയിപ്പായി സൈറൺ മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്. മൈക്കുകളില്ലാത്ത കാലം പള്ളിയിൽനിന്നുള്ള ബാങ്ക് കേൾക്കാത്തവർക്ക് സൈറൺ മുഴക്കമായിരുന്നു സമയമറിയിപ്പുകാരൻ. അന്ന് നഗരത്തിലും പ്രാന്തപ്രേദശങ്ങളിലും പള്ളികൾ നേന്ന കുറവായിരുന്നു. നോമ്പുതുറ സമയത്ത് പള്ളിയിൽനിന്ന് മഗ്രിബ് ബാങ്ക് വിളിക്കുന്നത് മൈക്ക് സംവിധാനമില്ലാത്തതിനാൽ കേൾക്കുന്നത് ചുരുക്കം പേരായിരുന്നു. അടുത്തുള്ളവർ മാത്രമാണ് ബാങ്ക് കേട്ടിരുന്നത്. ഇതിന് പരിഹാരമായി സമയമറിയിച്ച് നഗരസഭയിലെ ൈസറൺ മുഴങ്ങും. സൈറൺ ശബ്ദം കണ്ണൂർ സിറ്റിയിലും കണ്ണൂരിെൻറ പ്രാന്തപ്രദേശങ്ങളിലുമടക്കം കേൾക്കുമായിരുന്നു. അരനൂറ്റാണ്ടിലേറെയായി റമദാൻ മാസത്തിൽ േനാമ്പുതുറ സമയത്തും അത്താഴസമയത്തും കൃത്യസമയമറിയിച്ച് സൈറൺ തുടരുകയാണ്. പള്ളിയിൽനിന്ന് നൽകുന്ന സമയപ്പട്ടികയനുസരിച്ചാണ് സൈറൺ അടിക്കുന്നത്. ക്ലോക്കും വാച്ചും വ്യാപകമല്ലാതിരുന്ന കാലത്ത് സമയമറിയിപ്പിെൻറ ആശ്രയമായിരുന്നു സൈറൺ. പിന്നീട് വീടുകളിൽ ക്ലോക്കും ടൈംപീസും വാച്ചുമൊക്കെയായി. കാലം മാറി ഇന്ന് മൊബൈലും മറ്റ് ആധുനികസംവിധാനങ്ങളും സമയവും നേരവുമറിയാൻ വ്യാപകമായി. എന്നാൽ, നഗരസഭയുെട ൈസറൺ ഇപ്പോഴും മുഴങ്ങുന്നൂ നോമ്പുകാർക്കായി ഒരു നിയോഗംപോലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.