കാഞ്ഞങ്ങാട്: സാങ്കേതികവിദ്യ വളരുന്നതും വികസിക്കുന്നതും പൊതുസമൂഹത്തിെൻറ നേട്ടത്തിനായി വിനിയോഗിക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖന്‍ പറഞ്ഞു. കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസ് പൈതൃക കെട്ടിടം, ജില്ല ഓണ്‍ലൈന്‍ പോക്കുവരവ്, കാഞ്ഞങ്ങാട് ആർ.ഡി.ഒ ഇ-ഓഫിസ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മാന്യമായി പരിഹരിക്കുന്നതിനാവണം മുന്‍ഗണന. റവന്യൂവകുപ്പിന് ഇക്കാര്യത്തില്‍ കാര്യമായ പങ്ക് വഹിക്കാനാകും. ജീവനക്കാരുടെ പ്രശ്‌നങ്ങളടക്കം പരിഹരിക്കാനാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുക. നല്ല മനസ്സാണ് എല്ലാ കാര്യത്തിനും വേണ്ടതെന്ന് മന്ത്രി പറഞ്ഞു. കെ. കുഞ്ഞിരാമന്‍ എം.എൽ.എ അധ്യക്ഷതവഹിച്ചു. കലക്ടര്‍ കെ. ജീവന്‍ബാബു സ്വാഗതവും ആർ.ഡി.ഒ സി. ബിജു നന്ദിയും പറഞ്ഞു. അസി. എൻജിനീയര്‍ പി.ടി. ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.