നാലിന് ചർച്ച കണ്ണൂർ: മിനിമം വേതനം നടപ്പാക്കാത്ത കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർ സമരത്തിലേക്ക്. മിനിമം വേതനം പരിഷ്കരിച്ച് ഏപ്രിൽ 23നാണ് എൽ.ഡി.എഫ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, ഇത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മാേനജ്മെൻറ് ഹൈകോടതിയെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും അംഗീകരിച്ചില്ല. രോഗികളിൽനിന്ന് ഇൗടാക്കുന്ന പലവിധ ചാർജുകൾ വർധിപ്പിച്ചിട്ടും തൊഴിലാളികളുടെ വേതനത്തിലും ആനുകൂല്യവിതരണത്തിലും നിഷേധാത്മകമായ സമീപനമാണ് മാനേജ്മെൻറുകൾ സ്വീകരിക്കുന്നതെന്ന് ജില്ല പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ് എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) കുറ്റപ്പെടുത്തി. നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. ഇതാണ് മിനിമം വേതനം നടപ്പാക്കാത്ത ആശുപത്രികളിൽ ജൂൺ 11 മുതൽ പണിമുടക്ക് സമരം നടത്താൻ യൂനിയനെ പ്രേരിപ്പിച്ചതെന്ന് സെക്രട്ടറി വി.വി. ബാലകൃഷ്ണൻ പറഞ്ഞു. ഇതുസംബന്ധിച്ച് ആശുപത്രികൾക്ക് നോട്ടിസ് അയച്ചു. ജൂൺ നാലിന് തൊഴിൽവകുപ്പ് അധികൃതർ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. അന്ന് തീരുമാനമാകുമെന്നാണ് പ്രതീക്ഷ. മിനിമം വേതനം നൽകാൻ തയാറാവാത്ത ആശുപത്രികളിൽ 11 മുതൽ തൊഴിലാളികൾ പണിമുടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.