ബീഡിത്തൊഴിലാളി ധർണ

കണ്ണൂർ: ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീഡിത്തൊഴിലാളികൾ കേന്ദ്ര വെൽെഫയർ ഒാഫിസ് മാർച്ചും ധർണയും നടത്തി. ബീഡിത്തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ് ഉടൻ അനുവദിക്കുക, ഭവനനിർമാണ ധനസഹായ വിരതണത്തിെല കാലതാമസം ഒഴിവാക്കുക, ഡിസ്പെൻസറികളുടെയും ഡോക്ടർമാരുടെയും സേവനം പൂർണതോതിൽ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. കേരള ബീഡിത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ല പ്രസിഡൻറ് വി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പൂക്കോടൻ ചന്ദ്രൻ, യു. ഗോവിന്ദൻ, ബേബിഷെട്ടി മഞ്ചേശ്വരം, സുബ്ബണ്ണ ആൽവ, പി. കുട്ട്യൻ, കെ. നാരായണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.