ബംഗളൂരുവിൽനിന്ന് കാണാതായ 15കാരൻ കുളത്തിൽ മരിച്ചനിലയിൽ

മംഗളൂരു: ബംഗളൂരുവിൽനിന്ന് കാണാതായ 15കാരനെ വ്യാഴാഴ്ച ബെൽത്തങ്ങാടിക്കടുത്ത ഗുരുവയങ്കരയിൽ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ബംഗളൂരു മുനിസ്വാമി കട്ടെ ലേഔട്ടിലെ പ്രേംകുമാറി​െൻറ മകൻ യശ്വന്ത് സായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് യശ്വന്തിനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ ബംഗളൂരു പൊലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച കുളക്കരയിൽ സ്കൂൾബാഗ് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.