നീലേശ്വരം: വിദ്യാർഥിസംഘട്ടനത്തെ തുടർന്ന് അടച്ചിട്ട് ചൊവ്വാഴ്ച ക്ലാസുകൾ പുനരാരംഭിച്ച കോട്ടപ്പുറം ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വീണ്ടും സംഘർഷാവസ്ഥ. അടച്ചിട്ട ഹയർസെക്കൻഡറി വിഭാഗം ചൊവ്വാഴ്ചയാണ് ക്ലാസുകൾ ആരംഭിച്ചത്. പുറത്താക്കാൻ പി.ടി.എ കമ്മിറ്റി യോഗം തീരുമാനിച്ച 20 പ്ലസ് ടു വിദ്യാർഥികൾ െചാവ്വാഴ്ച സ്കൂളിൽ എത്തിയിരുന്നു. ഇവർ ക്ലാസിൽ കയറാൻ ശ്രമിച്ചതാണ് പ്രശ്നം സൃഷ്ടിച്ചത്. അധ്യാപകരുമായുണ്ടായ വാക്തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് നീലേശ്വരം പൊലീസെത്തി വിദ്യാർഥികളെ സ്കൂളിൽനിന്ന് മാറ്റി. ക്ലാസുകൾ വീണ്ടും ആരംഭിച്ചു. പുറത്താക്കിയ 20 വിദ്യാർഥികളുടെ രക്ഷിതാക്കൾ പൊലീസ് വിളിച്ച ചർച്ചയിൽ പങ്കെടുത്തിരുന്നില്ല. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.