ഷിരൂർ മഠാധിപതിയുടെ മരണം: ചോദ്യംചെയ്ത് വിട്ടയച്ച യുവതി പർദവേഷത്തിൽ പിടിയിൽ

മംഗളൂരു: ഷിരൂർ മഠാധിപതി ലക്ഷ്മി തീർഥ സ്വാമിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച യുവതിയെ പർദവേഷത്തിൽ പിടികൂടി. സുള്ള്യ-പുത്തൂർ മേഖല സ്വദേശി രമ്യ ഷെട്ടിയാണ് (32) പിടിയിലായത്. സ്വാമിയുടെ മരണത്തെ തുടർന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ഇവരെ ഉഡുപ്പി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ആവശ്യപ്പെടുമ്പോൾ പൊലീസ് മുമ്പാകെ ഹാജരാകാൻ നിർദേശിച്ചാണ് വിട്ടയച്ചത്. എന്നാൽ, ബെൽത്തങ്ങാടിയിലെ വർക്ഷോപ് പരിസരത്ത് നിർത്തിയിട്ട കാറിൽ സംശയസാഹചര്യത്തിൽ കണ്ട നാലു സ്ത്രീകളെ വേനൂർ പൊലീസ് ചോദ്യംചെയ്തപ്പോഴാണ് പർദയണിഞ്ഞത് രമ്യയാണെന്ന് മനസ്സിലായത്. കാർ കസ്റ്റഡിയിലെടുത്ത് യുവതിയെ ഉഡുപ്പി പൊലീസിന് കൈമാറി. ഉഡുപ്പിയിലെ അപ്പാർട്മ​െൻറിൽ താമസിക്കുന്ന വിവാഹമോചിതയായ യുവതിക്ക് അഞ്ചു വയസ്സുള്ള മകനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.