പൊതുശ്മശാനത്തിനായി കൈകോർക്കുന്നു

കാഞ്ഞങ്ങാട്: ജാതിമത ഭേദമന്യേ മൃതദേഹം സംസ്കരിക്കുന്നതിന് പൊതുഇടം ഒരുക്കാൻ പ്രദേശവാസികൾ ഒരുമിക്കുന്നു. മേലാങ്കോട്ടെ നാശോന്മുഖമായി കിടക്കുന്ന പൊതു ശ്മശാനമാണ് നവീകരിക്കുന്നത്. ജനസാന്ദ്രത വർധിച്ചതോടെ സംസ്കാര ചടങ്ങുകൾ നടത്താൻ ഇടമില്ലാതെ വലഞ്ഞപ്പോഴാണ് പൊതുശ്മശാനം നവീകരിക്കാൻ തീരുമാനിച്ചത്. മേലാങ്കോട്ട്, നെല്ലിക്കാട്ട്, അതിയാമ്പൂര്, കാലിക്കടവ്, ഉദയംകുന്ന്, നിട്ടടുക്കം എന്നീ പ്രദേശങ്ങളിലെ നാട്ടുകാരാണ് പൊതുശ്മശാനത്തിനായി രംഗത്തിറങ്ങിയത്. വിവിധ സ്ഥലങ്ങളിൽ പ്രാദേശിക സമിതികൾ രൂപവത്കരിച്ചു. കാലിക്കടവ് ഫ്രൻറ്സ് ക്ലബില്‍ നടന്ന രൂപവത്കരണ യോഗം സംഘാടക സമിതി ചെയർമാൻ വേണുരാജ് കോടോത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് പി.മുരളി അധ്യക്ഷത വഹിച്ചു. ബി.എം.കൃഷ്ണൻ, പപ്പൻ കുട്ടമത്ത്, എ.കെ.ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി.ചന്തു (ചെയർ.), രതീഷ് കാലിക്കടവ് (കൺ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.