കാസർകോട്: ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമായി സംഘടിപ്പിക്കുന്നതിന് കലക്ടറേറ്റില്‍ ജില്ല കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍. ദേവീദാസിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പൊലീസ്, എക്‌സൈസ്, സ്‌കൗട്ട്, ഗൈഡ്‌സ്, റെഡ്‌ക്രോസ് തുടങ്ങിയ സംഘങ്ങളുടെ പരേഡും കലാപരിപാടികളും മുനിസിപ്പല്‍ ഗ്രൗണ്ടില്‍ അരങ്ങേറും. പരേഡും സ്വാതന്ത്ര്യദിനാഘോഷവും തികച്ചും പരിസ്ഥിതി സൗഹൃദമായിരിക്കും. ആഗസ്റ്റ് 10, 11 തീയതികളില്‍ ഉച്ച രണ്ടിനും 13ന് രാവിലെ എട്ടിനും പരേഡിെൻറ റിഹേഴ്‌സല്‍ നടക്കും. കാസര്‍കോട് ആർ.ഡി.ഒ അബ്ദുസ്സമദ്, ഡിവൈ.എസ്.പി അസൈനാര്‍, അസി. കമാൻഡൻറ് പ്രേമകുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, വിദ്യാലയ അധികൃതര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.