എ.കെ.എസ്.ടി.യു ജില്ല കൺവെൻഷൻ

കാഞ്ഞങ്ങാട്: മതേതര ഭാരതത്തിലെ വിദ്യാഭ്യാസരംഗത്തെ കാവിവത്കരിക്കാനും വർഗീയവത്കരിക്കാനും കച്ചവടവത്കരിക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ഇതിനെ ചെറുത്തുതോൽപിക്കാൻ ശക്തമായ പുരോഗമന ഐക്യനിര ഉയർന്നുവരണമെന്നും സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ. കാഞ്ഞങ്ങാട് പി സ്മാരകത്തിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാറി​െൻറ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനുള്ള നടപടികൾ അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് കെ. വിനോദ്കുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതിയംഗം കണ്ണൻ മാസ്റ്റർ, വി. മാധവൻ, ടി.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് ഒ.കെ. ജയകൃഷ്ണൻ, പി.കെ. രഘുനാഥ് എന്നിവർ ക്ലാസെടുത്തു. സുനിൽകുമാർ കരിച്ചേരി സ്വാഗതവും പി. രാജഗോപാലൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.