ആലക്കോട്: ആലക്കോട്, കരുവൻചാൽ പാലങ്ങൾ പുനർനിർമിക്കണമെന്നും ആലക്കോട് കേന്ദ്രമായി സർക്കാർ കോളജ് അനുവദിക്കണമെന്നും മലയോരത്ത് റബർ അധിഷ്ഠിത വ്യവസായങ്ങൾ ആരംഭിക്കണമെന്നും ഡി.വൈ.എഫ്.െഎ ആലക്കോട് ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്തു. കെ. ഹരീഷ് അധ്യക്ഷതവഹിച്ചു. ഒ.കെ. വിനീഷ്, വി.കെ. സനോജ്, മനുതോമസ്, പി. ഷിനോജ്, എ. രാജേഷ്, ഷൈൻകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. സന്ദീപ് (പ്രസി.), രാജി രാഘവൻ, അജേഷ് നാരായണൻ (വൈ. പ്രസി.), കെ.പി. മൊയ്തീൻ (സെക്ര.), ടി.പി. പ്രശോഭ്, എ. ജിതിൻ (ജോ. സെക്ര.), ഋഷികേശ് ബാബു (ട്രഷ). തുല്യത രജിസ്ട്രേഷൻ തുടങ്ങി ആലക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിെൻറ കീഴിലുള്ള സാക്ഷരത മിഷെൻറ തുടർ വിദ്യാകേന്ദ്രങ്ങളിൽ പത്താംതരം പ്ലസ് വൺ തുല്യത രജിസ്ട്രേഷൻ ആരംഭിച്ചു. 17 വയസ്സ് കഴിഞ്ഞവർക്കും ഏഴാംതരം ജയിച്ചവർക്കും പത്താം ക്ലാസിൽ തോറ്റവർക്കും പത്താംതരത്തിലേക്കും 22 വയസ്സ് കഴിഞ്ഞവർക്കും പത്താംതരം വിജയിച്ചവർക്കും പ്ലസ്വൺ കോഴ്സിനും അപേക്ഷിക്കാം. ഫോൺ: 9947657849. തയ്യൽ പരിശീലന ക്ലാസ് ഉദ്ഘാടനം പയ്യന്നൂർ: പയ്യന്നൂർ റോട്ടറി ക്ലബ് 15 വർഷമായി നടത്തുന്ന തയ്യൽ പരിശീലന ക്ലാസിെൻറ പുതിയ ബാച്ചിെൻറ ഉദ്ഘാടനവും പരിശീലനം പൂർത്തിയാക്കിയ ബാച്ചിെൻറ സർട്ടിഫിക്കറ്റ് വിതരണവും നഗരസഭ വൈ. ചെയർപേഴ്സൻ കെ.പി. ജ്യോതി നിർവഹിച്ചു. പ്രസിഡൻറ് കെ. അരവിന്ദാക്ഷൻ അധ്യക്ഷതവഹിച്ചു. റോട്ടറി മേഖല സെക്രട്ടറി അഡ്വ. എം.എം. ആേൻറാ, അസി. ഗവർണർ പ്രഫ. എം. രാജീവൻ, ഇ.എ. ബാലൻ, അഡ്വ. കെ. സുകുമാരൻ, പി. സജിത്ത് എന്നിവർ സംസാരിച്ചു. കേളോത്തും മുത്തത്തിയിലുമുള്ള തയ്യൽ പരിശീലന കേന്ദ്രങ്ങളിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ള 200ഒാളം വനിതകൾക്കാണ് പ്രതിവർഷം പയ്യന്നൂർ റോട്ടറി ക്ലബ് തയ്യൽ പരിശീലനം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.