കണ്ണൂര്‍: മൂന്നു ദിവസമായി നടന്ന സംസ്ഥാന ഇൻറര്‍ ഐ.ടി.ഐ കലോത്സവത്തില്‍ ആതിഥേയരായ കണ്ണൂര്‍ ഗവ. ഐ.ടി.ഐ 43 പോയൻറുമായി ഓവറോള്‍ ചാമ്പ്യന്മാരായി. 33 പോയേൻറാടെ കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐ ആണ് രണ്ടാമത്. മലമ്പുഴ ഗവ. ഐ.ടി.ഐ വിദ്യാര്‍ഥി കെ.പി. ഷിബിന്‍ 10 പോയേൻറാടെ കലാപ്രതിഭ പട്ടം സ്വന്തമാക്കി. 15 പോയേൻറാടെ എം. മഹിത (കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐ) കലാതിലകം പട്ടം സ്വന്തമാക്കി. കേരളത്തിലെ 33 ഐ.ടി.ഐകളിെല 316 വിദ്യാർഥികളാണ് മത്സരത്തില്‍ മാറ്റുരച്ചത്. മൂന്നു വേദികളിലായി നടന്ന കലോത്സവം ശനിയാഴ്ച സമാപിച്ചു. സമാപന സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ചെയര്‍മാന്‍ ഗോപി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ കണ്ണൂർ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത സമ്മാനദാനം നിര്‍വഹിച്ചു. പി.കെ. മാധവന്‍, കണ്ണൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പൽ എം.എ. ബാലകൃഷ്ണന്‍, എ.പി. അന്‍വീര്‍, ടി.എന്‍. പ്രവീണ്‍ചന്ദ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം സെക്രട്ടറി ആര്‍. റജിന്‍ സ്വാഗതവും ജോയൻറ്് സെക്രട്ടറി വിഷ്ണു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.