അഞ്ചോളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറി കണ്ണൂർ: താഴെചൊവ്വക്ക് സമീപം എളയാവൂർ റോഡിലെ പുൾക്കോപാലം, ചീപ്റോഡ് എന്നിവിടങ്ങളിലെ 15ഒാളം വീടുകളിൽ വെള്ളംകയറി. വ്യാഴാഴ്ച അർധരാത്രിയോടെയാണ് പുൾക്കോപാലത്തെയും ചീപ് റോഡിലെയും വീടുകളിൽ വെള്ളം കയറിയത്. കിടപ്പുമുറിയിലും അടുക്കളയിലുമുൾെപ്പടെ മുേട്ടാളം വെള്ളമെത്തിയത് വീട്ടുകാരെ ദുരിതത്തിലാക്കി. അഡ്വ. അനിൽകുമാർ, ചന്ദ്രൻ, വല്ലി ടീച്ചർ, റഫീഖ്, രാജേഷ്, രവീന്ദ്രൻ, സുരേഷ് തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശത്തെ അഞ്ചോളം വീട്ടുകാർ വെള്ളിയാഴ്ച പുലർച്ചതന്നെ ബന്ധുവീടുകളിലേക്ക് താമസം മാറി. ചില കുടുംബങ്ങൾ വീടിെൻറ ഒന്നാംനിലയിലും മറ്റും അഭയം തേടിയിരിക്കുകയാണ്. പുൾക്കോപാലത്തിലെ രാജേഷിെൻറ വീട്ടിലും രാത്രിയോടെയാണ് വെള്ളം കയറിയത്. പ്രായമായ മാതാപിതാക്കളും പിഞ്ചുകുട്ടികളുമടങ്ങുന്ന കുടുംബാംഗങ്ങളെ പണിപൂർത്തിയാകാത്ത ഒന്നാംനിലയിലേക്ക് മാറ്റി. അടുക്കളയിലും വെള്ളം കയറിയതോടെ രാവിലെ മുതൽ ഭക്ഷണമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. ചീപ്റോഡിലെ സുരേഷിെൻറ വീട്ടിലും സ്ഥിതി സമാനമാണ്. മുേട്ടാളം വെള്ളം കയറിയതിനെ തുടർന്ന് കുടുംബാംഗങ്ങളെല്ലാം ഒന്നാംനിലയിൽ അഭയം പ്രാപിച്ചു. മറ്റിടങ്ങളിലേക്ക് പോകാനാവാത്ത കുടുംബാംഗങ്ങളെ താൽക്കാലിക പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് തഹസിൽദാർ വി.എം. സജീവൻ അറിയിച്ചു. കാനാമ്പുഴയുടെ ഒഴുക്ക് തടസ്സപ്പെടുന്നതാണ് പുൾക്കോപാലത്തിലും ചീപ്റോഡിലും വീടുകളിൽ വെള്ളം കയറാനിടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ വീടുകളിൽ വെള്ളം കെട്ടിക്കിടന്ന് പകർച്ചവ്യാധികൾ ഉൾെപ്പടെ പടരുമോ എന്ന ആശങ്കയും ജനങ്ങൾക്കിടയിലുണ്ട്. കൗൺസിലർമാരായ എം. രാജീവൻ, കെ. പ്രേമജ, തൈക്കണ്ടി മുരളീധരൻ, എസ്. ഷഹീദ, തഹസിൽദാർ വി.എം. സജീവൻ എന്നിവർ വീടുകൾ സന്ദർശിച്ചു. ചാലാട് മഞ്ഞപ്പാലത്തും വീടുകളിൽ വെള്ളം കയറി. ഉരുവച്ചാൽ, മരക്കാർകണ്ടി, സ്പിന്നിങ് മിൽ പരിസരം എന്നിവിടങ്ങളിലും പുഴ കവിഞ്ഞൊഴുകി വീട്ടുമുറ്റത്തേക്ക് വെള്ളം ഒഴുകിയെത്തിയത് നാട്ടുകാരെ ആശങ്കയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.