കണ്ണൂർ: പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പി.സി. മുഹമ്മദ് സ്മാരക പൊതുപ്രവർത്തക അവാർഡിന് െക.സി. വേണുഗോപാൽ എം.പിയെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. എം.എൽ.എ, എം.പി, കേന്ദ്രമന്ത്രി എന്നീ നിലകളിൽ നാടിെൻറ വികസനത്തിൽ പ്രമുഖ പങ്കാളിത്തം വഹിക്കുകയും കർണാടക നിയമസഭ തെരെഞ്ഞടുപ്പിൽ ജനാധിപത്യ മതേതര സർക്കാർ രൂപവത്കരിക്കുന്നതിൽ അക്ഷീണ ശ്രമം നടത്തുകയും ചെയ്തത് പരിഗണിച്ചാണ് പുരസ്കാരമെന്ന് ഭാരവാഹികൾ പറഞ്ഞു. ആഗസ്റ്റ് 14ന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ എ.കെ. ആൻറണി അവാർഡ് സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ നൗഷാദ് ബ്ലാത്തൂർ, സി.എച്ച്. ഖലീലുൽ റഹ്മാൻ, മനോഹരൻ ചാല, െഎബിൻ ജോസ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.