കണ്ണൂർ: ആരോഗ്യ ബോധവത്കരണത്തിെൻറ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനതലത്തിൽ 10,000 ആരോഗ്യക്ലാസുകൾ സംഘടിപ്പിക്കും. നിപ രോഗത്തെ ശാസ്ത്രീയമായി നേരിട്ടതുൾെപ്പടെ ആരോഗ്യരംഗത്ത് മാതൃകയായ കേരളത്തിൽ അശാസ്ത്രീയ ചികിത്സകളും അതുമൂലമുള്ള മരണങ്ങളും പെരുകുന്നത് വൈരുദ്ധ്യമാണ്. മഴക്കാലരോഗങ്ങൾ, അർബുദം: അറിയേണ്ടതും തഴയേണ്ടതും, പൊതുജനാരോഗ്യം എന്നീ വിഷയങ്ങളിലൂന്നിയാണ് പൊതുജനങ്ങൾക്കായി സംസ്ഥാനവ്യാപകമായി ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ജില്ലതല പരിശീലനം ശനിയാഴ്ച 2.30ന് പരിഷത്ത് ഭവനിൽ നടക്കും. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ക്ലാസുകൾ കൈകാര്യം ചെയ്യാൻ താൽപര്യമുള്ളവരും പരിശീലനപരിപാടിയിൽ പെങ്കടുക്കണമെന്ന് കൺവീനർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.