പയ്യന്നൂർ: ബസിൽ കളഞ്ഞുകിട്ടിയ രേഖകളും പണവുമടങ്ങിയ പഴ്സ് ഉടമസ്ഥക്ക് കൈമാറി. കണ്ണൂർ-പയ്യന്നൂർ റൂട്ടിലോടുന്ന ഷിയ ബസിൽനിന്ന് ലഭിച്ച പഴ്സ് കണ്ടക്ടർ പരിയാരം മെഡിക്കൽ കോളജ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് മോറാഴ സ്വദേശിനി കെ.വി. ജാനകി ടീച്ചറുടേതാണെന്ന് കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷനിലെത്തിയ ജാനകി ടീച്ചർക്ക് പൊലീസ് സാന്നിധ്യത്തിൽ പഴ്സ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.