കണ്ണൂർ: കക്കാട് ഒാടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു. കാറിലുണ്ടായിരുന്ന യാത്രക്കാരായ അഞ്ചുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മനോഹരൻ എന്നയാളും കുടുംബവുമാണ് രക്ഷപ്പെട്ടത്്. കാർ ഭാഗികമായി തകർന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ കക്കാട് പെട്രോൾ പമ്പിന് സമീപമാണ് അപകടം. വെള്ളക്കെട്ടിന് സമീപത്തെ മരം കടപുഴകി, ഒാടിക്കൊണ്ടിരുന്ന കാറിനു മുകളിൽ വീഴുകയായിരുന്നു. മരത്തിെൻറ കനത്ത ശിഖരം പതിച്ച് കാറിെൻറ മുകൾഭാഗം തകർന്നു. കാറിലുണ്ടായിരുന്നവരെ ഉടൻ ഡോർ തുറന്ന് പുറത്തിറക്കി. മരത്തിെൻറ മറ്റൊരു ശിഖരം വൈദ്യുതി കമ്പിയിൽ തട്ടിനിന്നു. കമ്പി പൊട്ടി കാറിൽ വീഴാത്തത് വൻ ദുരന്തം ഒഴിവാക്കി. മണ്ണുമാന്തി യന്ത്രം എത്തിച്ച് മരം ഉയർത്തിയാണ് മുറിച്ചുമാറ്റിയത്. ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.