സിതാരയുടെ ജീവന് ഉത്തരം പറയേണ്ടത് അധികാരികൾ

പേരാവൂർ: ഇരിട്ടി-പേരാവൂർ റൂട്ടിൽ കല്ലേരിമലയിൽ പെൺകുട്ടിയുടെ മരണത്തിനിടയാക്കിയ അപകടം അധികൃതരുടെ അലംഭാവത്തി​െൻറ ഉദാഹരണം. മലയോരത്തെ റോഡരികിൽ അപകടം വിതച്ചുനിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്ന് പലതവണ മാധ്യമങ്ങളും പൊതുജനങ്ങളും മറ്റും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, മരങ്ങൾ മുറിച്ചുനീക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറായില്ല. കനത്ത കാറ്റിൽ മരം ഒാേട്ടായുടെ മേൽ വീണാണ് കോളയാട് ആര്യപ്പറമ്പിലെ കാഞ്ഞിരക്കാട്ട് സിറിയക്കി​െൻറയും സെലി​െൻറയും മകൾ സിത്താര സിറിയക് മരിച്ചത്. ഓട്ടോറിക്ഷക്ക് മുകളിലേക്ക് പതിച്ച മരം അപകടാവസ്ഥയിലുള്ളതായിരുന്നു. മഴക്കാലം ആരംഭിക്കുമ്പോൾ മലയോരത്തെ നിരത്തുകളിൽ മരവും മൺതിട്ടയും വീണുള്ള അപകടങ്ങൾ നിത്യസംഭവമാണ്. വർഷങ്ങൾക്ക് മുമ്പ് സ്കൂൾബസിന് മുകളിൽ മരം വീണ് കുട്ടികൾ മരിച്ച സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് പാതയോരങ്ങളിലെ അപകടങ്ങൾക്കിടയാക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ ഉത്തരവിട്ടിരുന്നു. ആ സമയത്ത് മുറിച്ചുനീക്കാനുള്ള മരങ്ങൾക്ക് നമ്പറിടുകയും ചില മരങ്ങൾ മുറിച്ചുനീക്കുകയും ചെയ്തിരുന്നു. പിന്നീട് അധികൃതർ ഇത്തരം അപകടങ്ങൾക്കിടയാക്കുന്ന മരങ്ങൾ മുറിച്ചുനീക്കാനുള്ള നടപടികളെടുത്തില്ല. ഇത്തവണ മഴ ആരംഭിച്ചശേഷം ഒരാഴ്ചക്കുള്ളിൽ നെടുംപൊയിലിൽ മാത്രം റോഡിലേക്ക് മരം വീണുണ്ടായത് രണ്ടപകടങ്ങളാണ്. ഒരപകടത്തിൽ കാറിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ് വീണ് കാർയാത്രികന് പരിക്കേറ്റിരുന്നു. തലശ്ശേരി-ബാവലി അന്തർസംസ്ഥാനപാതയിൽ ചുരത്തിൽ ഞായറാഴ്ച പലയിടങ്ങളിലായി റോഡിലേക്ക് മരം പൊട്ടിവീണ് അപകടങ്ങളുണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.