കാഞ്ഞങ്ങാട്ട്​ കെ.എസ്.ടി.പി റോഡ്​ നിർമാണം 15 ദിവസത്തിനകം പൂർത്തീകരിക്കും

കാഞ്ഞങ്ങാട്: നഗരത്തിൽ ബസ്സ്റ്റാൻഡ് ഭാഗത്തെ കെ.എസ്.ടി.പിയുടെ നാലുവരിപ്പാത റോഡ് നിർമാണം 15 ദിവസത്തിനകം പൂർത്തീകരിക്കാൻ ധാരണ. മന്ത്രി ഇ. ചന്ദ്രശേഖര​െൻറ നേതൃത്വത്തിൽ കെ.എസ്.ടി.പി അധികൃതരുമായി റസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. നഗരത്തിലെ റോഡ് നിർമാണം അനന്തമായി നീണ്ടുപോകുന്നതി​െൻറ കാരണങ്ങളെക്കുറിച്ച് ചീഫ് എൻജിനീയർ, വകുപ്പ് മന്ത്രി എന്നിവരുമായി ചർച്ച നടത്തിയതി​െൻറ അടിസ്ഥാനത്തിലാണ് ഇത്തരമൊരു യോഗം വിളിച്ചുചേർത്തതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ യോഗത്തിൽ പറഞ്ഞു. ആഗസ്റ്റ് ഒന്നിനകം നഗരത്തിലെ മുഴുവൻ നിർമാണ ജോലികളും തീർക്കുമെന്ന് അധികൃതർ മന്ത്രിക്ക് ഉറപ്പ് നൽകി. ഇൻറർലോക്ക്, സോളാർ സ്ട്രീറ്റ് ലൈറ്റ്, ഫുട്ട് പാത്ത്, ബസ് ഷെൽട്ടർ, സിഗ്നൽ സംവിധാനങ്ങൾ എന്നിവയാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഇതിൽ ഇക്ബാൽ ജങ്ഷൻ മുതൽ ട്രാഫിക് സർക്കിൾ വരെയുള്ള ഭാഗത്ത് റോഡി​െൻറ വലതുഭാഗത്ത് ഇൻറർലോക്ക് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചു. ബാക്കി പ്രവൃത്തികൾ നിർവഹിച്ചുവരുന്നു. നഗരത്തിൽ നാല് ബസ് വെയിറ്റിങ് ഷെൽട്ടറുകൾ സ്ഥാപിക്കാനുണ്ട്. നഗരത്തിൽ ഇനിയും 100 മരത്തൈകൾ കൂടി കെ.എസ്.ടി.പി വെച്ചുപിടിപ്പിക്കും. 100 മരത്തൈകൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. രണ്ടര മീറ്റർ വീതിയിലുള്ള നടപ്പാത നിർമാണവും ദ്രുതഗതിയിൽ നടപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു. നഗരത്തിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകളും പ്രവർത്തനക്ഷമമാക്കണം. 450 മീറ്റർ മീഡിയൻ വർക്കുകളും പൂർത്തിയാക്കണം. 52 െഡബിൾ ഹാം സോളാർ ലൈറ്റുകൾ സ്ഥാപിക്കണം. ഇതിൽ 25 എണ്ണം സ്ഥാപിച്ചു. ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി അധികൃതരുടെ തർക്കങ്ങളും ജനങ്ങളുടെയും ചില രാഷ്ട്രീയ സംഘടനകളുടെയും പ്രതിഷേധങ്ങളും റോഡ് പ്രവൃത്തികൾ വൈകുന്നതിന് കാരണമായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കെ.എസ്.ടി.പി പ്രോജക്ട് മാനേജർ കെ.വി. രഘുനാഥൻ, കൺസൾട്ടൻറ് കനിത വേൽ, അസി. എൻജിനീയർ പി. മധു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.