അന്തർ ജില്ല മോഷ്​ടാവ്​ കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വൻ കവർച്ച പരമ്പരകൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കോഴിക്കോട് കൂടരഞ്ഞിയിലെ കോന്നംതൊടിയിൽ കെ.ടി. ബിനോയിയെയാണ് (34) ടൗൺ എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള െപാലീസ് സംഘം അറസ്റ്റ്ചെയ്തത്. ബുധനാഴ്ച പുലർച്ച 5.30ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പതുങ്ങിയിരിക്കുന്നത് ശ്രദ്ധയിൽെപ്പട്ട െപാലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽനിന്ന്, മോഷ്ടിച്ച മൂന്ന് മൊബൈൽ ഫോണും കണ്ടെടുത്തു. 2017 മാർച്ചിൽ കണ്ണൂർ കലക്ടറേറ്റിൽ മോഷണം നടത്തിയ രണ്ടംഗ സംഘത്തിലെ പ്രധാനിയാണ് ഇയാൾ. ജയിൽശിക്ഷ അനുഭവിച്ച് ജനുവരിയിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ഇതിനുശേഷം 40ഓളം കവർച്ചകൾ ഇയാൾ നടത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരെത്ത റിയൽ മൊബൈൽ ഷോപ്പിൽനിന്ന് പത്ത് മൊബൈൽ ഫോണുകളും 2000 രൂപയും മോഷ്ടിച്ചു. യോഗശാല റോഡിലെ അബ്്ദുൽ ഗഫൂറി​െൻറ പെയിൻറ് കട, സമീപെത്ത ഹോട്ടൽ എന്നിവിടങ്ങളിലും കവർച്ച നടത്തി. തലശ്ശേരി പഴയ ബസ്സ്റ്റാൻഡിനു സമീപെത്ത സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നിന്ന് 7000രൂപയും തൊട്ടടുത്ത സിയാഗോ മൊബൈൽ കടയിൽനിന്ന് 40000 രൂപയും കവർച്ച ചെയ്തു. തലശ്ശേരിയിൽ മാത്രം മൂന്നുമാസത്തിനുള്ളിൽ എട്ടോളം കടകളിൽ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കോഴിക്കോട് ജില്ലയിലും വ്യാപകമായി ഇയാൾ കവർച്ച നടത്തിയതായി പൊലീസ് പറഞ്ഞു. മിഠായിതെരുവിലെ മൊബൈൽ ഷോപ്, ബാർബർ ഷോപ്, ഒപ്റ്റിക്കൽസ്, മൂന്ന് മൊത്തക്കച്ചവട സ്ഥാപനങ്ങൾ, കോഴിക്കോട് ടൗണിലെ മാതൃഭൂമി ബുക്ക് സ്റ്റാൾ, എണ്ണപ്പീടിക, കൂൾബാർ, നടക്കാവിലെ കള്ളുഷാപ്പ്, സ്റ്റേഷനറി കട, പന്നിയങ്കര പോസ്റ്റ് ഒാഫിസ്, കല്ലായി പാലത്തിനടുത്ത മൊബൈൽ കട തുടങ്ങി 30ഓളം കടകളിൽ കവർച്ച നടത്തിയിട്ടുണ്ടെന്ന് െപാലീസ് പറഞ്ഞു. കസബ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസിലും കവർച്ച നടത്തി. ബീച്ച് ഹോട്ടൽ, വലിയങ്ങാടിയിലെ അരിക്കട, റെയിൽവേ ക്വാർട്ടേഴ്സ്, ചെരിപ്പുകട എന്നിവിടങ്ങളിലും കവർച്ച നടത്തിയതായി ഇയാൾ െപാലീസിനോട് സമ്മതിച്ചു. ഇയാളുടെ കൂട്ടുപ്രതി കതിരൂരിലെ ജെറീസിനെക്കുറിച്ചും െപാലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എ.എസ്.ഐ അനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ജിജേഷ്, രഞ്ജിത്ത്, രാജീവൻ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.