തുല്യതാ കോഴ്​സ്​ രജിസ്​ട്രേഷൻ നാളെ

കണ്ണൂർ: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ കോഴ്സ് 13ാം ബാച്ചി​െൻറയും ഹയർസെക്കൻഡറി തുല്യതാ കോഴ്സ് നാലാം ബാച്ചി​െൻറയും ഓൺലൈൻ രജിസ്േട്രഷൻ വെള്ളിയാഴ്ച ആരംഭിക്കും. ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് ഹാളിൽ രാവിലെ 10ന് പ്രസിഡൻറ് കെ.വി. സുമേഷ് നിർവഹിക്കും. ഏഴാംതരം വിജയിച്ച് 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരം തുല്യതാ കോഴ്സിനും പത്താംതരം വിജയിച്ച് 22 വയസ്സ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്സിനും അപേക്ഷിക്കാം. ഹ്യുമാനിറ്റീസ്, േകാമേഴ്സ് ഗ്രൂപ്പുകളിലാണ് ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് പ്രവേശനം. പട്ടികജാതി-വർഗക്കാർക്കും അംഗവൈകല്യമുള്ളവർക്കും ഫീസ് സൗജന്യമാണ്. തുടർപഠനത്തിനും പ്രമോഷനും അംഗീകാരമുള്ള തുല്യതാ കോഴ്സിലേക്ക് ആഗസ്റ്റ് 10വരെ പിഴ ഇല്ലാതെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സാക്ഷരതാ മിഷ​െൻറ വികസന വിദ്യാകേന്ദ്രങ്ങൾ, തുടർവിദ്യാകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0497 2 707699. ...............
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.