കാസർകോട്: ഹരിതകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനും ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറിമാര്‍, നഗരസഭകളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ബ്ലോക്ക് പഞ്ചായത്തുകളിലെ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍ എന്നിവര്‍ക്കുവേണ്ടി സംഘടിപ്പിച്ച ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷേര്‍ലി ജോസഫ്, ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ സി. രാധാകൃഷ്ണന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ ഇന്‍ചാര്‍ജ് നിനോജ് മേപ്പടിയത്ത് എന്നിവര്‍ സംസാരിച്ചു. ഹരിതകേരള മിഷെൻറ ഭാഗമായി ഓരോ തദ്ദേശസ്ഥാപനത്തിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പങ്കുവെച്ചു. ജില്ല പദ്ധതി രേഖയിലെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ബ്ലോസം, ശുചിത്വയുമായി ബന്ധപ്പെട്ട സീറോവേസ്റ്റ് കാസർകോട്, ജലജീവനം നീര്‍ത്തടപദ്ധതി എന്നിവക്ക് അനുസൃതമായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ തീരുമാനിച്ചു. പ്രഫ. എം. ഗോപാലന്‍, വി.വി. രമേശന്‍, പ്രവീണ്‍ജോണ്‍ എന്നിവര്‍ ക്ലാസെടുത്തു. ഹരിതകേരള മിഷന്‍ ജില്ല കോഓഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.