പത്താംതരം-ഹയര്‍ സെക്കൻഡറി തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാസർകോട്: സംസ്ഥാനതല സാക്ഷരതാമിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍സെക്കൻഡറി തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏഴാംതരം പാസായിട്ടുള്ള 17 വയസ്സ് പൂര്‍ത്തിയായിട്ടുള്ളവര്‍ക്ക് പത്താംതരം തുല്യതക്ക് അപേക്ഷിക്കാം. ഫീസ് 1750. രജിസ്‌ട്രേഷന്‍ ഫീസ് 100. പത്താംതരം പാസായിട്ടുള്ള 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കൻഡറി തുല്യതാ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാം. ഫീസ് 2200. രജിസ്‌ട്രേഷന്‍ ഫീസ് 300. ഹ്യുമാനിറ്റീസ്, േകാമേഴ്‌സ് ഗ്രൂപ്പുകളുണ്ട്. രജിസ്‌ട്രേഷന്‍ www.literacymission.kerala.org എന്ന വെബ്‌സൈറ്റ് വഴി നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്കുകളിലും പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന വികസനകേന്ദ്രങ്ങളുമായും വിദ്യാകേന്ദ്രങ്ങളുമായും ബന്ധപ്പെടാം. പത്താംതരം തുല്യത പാസായിട്ടുള്ളവര്‍ക്ക് പ്രായപരിധി ബാധകമല്ല. ഫോൺ:‍ 04994-255507. ................................................................................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.