കാഞ്ഞങ്ങാട്: അവഗണനയുടെ ചരിത്രം പേറുന്ന ഹോസ്ദുർഗ് കോട്ടയെ സംരക്ഷിക്കാൻ കുട്ടികളുമെത്തി. എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂൾ അഞ്ചാംതരത്തിലെ സാമൂഹികശാസ്ത്രം പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ചരിത്രയാത്രയാണ് ഹോസ്ദുർഗ് കോട്ട കാടുമൂടിക്കിടക്കുന്ന ദൃശ്യത്തിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിട്ടത്. ബേക്കല്‍ കോട്ടപോലെ ചെങ്കല്ലിനാല്‍ നിർമിച്ച കൂറ്റന്‍ ചുറ്റുമതിലുകളുള്ളതാണ് ഈ കോട്ടയും. ബേക്കല്‍ കോട്ട പോലെ ഇക്കേരി രാജാക്കന്മാരുടെ ഭരണകാലത്താണ് ഈ കോട്ടയും നിർമിച്ചതെന്നാണ് പറയപ്പെടുന്നത്. 26 ഏക്കര്‍ വിസ്തൃതിയില്‍ നിലകൊണ്ടിരുന്ന ഹോസ്ദുര്‍ഗ് കോട്ടയുടെ വലിയൊരു ഭാഗവും ജീർണിച്ചുപോയി. പുല്ലുകളും കുറ്റിക്കാടുകളും കയറി ശേഷിച്ച ഭാഗങ്ങളും നശിക്കുകയാണ്. സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാലയത്തിലെ എൺപതോളം കുട്ടികൾ കോട്ടക്ക് ചുറ്റും സംരക്ഷണവലയം തീർത്ത് പ്രതിജ്ഞയെടുത്തു. അധ്യാപകരായ എം. അനിത, പി. ശ്രീകല, ടി.വി. രശ്മി, വി.സി. റീന, ടി.വി. അരുണ, സി. ലീന, വി. ശ്യാമള, വി. രമേശൻ, ടി. പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.