ദുരന്ത നിവാരണത്തിനായി യുവകർമ സേന: പരിശീലനം തുടങ്ങി

കണ്ണൂർ: ജില്ല പഞ്ചായത്തി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച യുവകർമ സേനക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ദുരന്തങ്ങളും അപകടങ്ങളും മുൻകൂട്ടിക്കണ്ട് ഒഴിവാക്കുന്നതിലും അവ ഉണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിലും സർക്കാർ സംവിധാനങ്ങൾക്കൊപ്പം പ്രദേശവാസികൾ കൂടി പങ്കാളികളാവണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുഴുവൻ കോളജുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും യുവ കർമസേനക്ക് രൂപം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പഞ്ചായത്തിലും 250 വീതം ആളുകളെ ഇതി​െൻറ ഭാഗമായി പരിശീലിപ്പിക്കാനാണ് പദ്ധതി. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങാൻ വിദ്യാർഥികളെയും യുവാക്കളെയും സജ്ജമാക്കുന്നതിനുള്ള വിദഗ്ധ പരിശീലനം ഘട്ടംഘട്ടമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. ജയബാലൻ, വി.കെ. സുരേഷ്ബാബു, കെ. ശോഭ, ഡി.എം.ഒ ഡോ. കെ. നാരായണ നായിക്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മനോജ്, കണ്ണൂർ സർവകലാശാല വിദ്യാർഥി ക്ഷേമവിഭാഗം ഡയറക്ടർ പത്മനാഭാൻ കാവുമ്പായി, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ സ്വാഗതവും ജില്ല യൂത്ത് േപ്രാഗ്രാം ഓഫിസർ വിനോദൻ പൃത്തിയിൽ നന്ദിയും പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ പി.വി. പ്രകാശ്കുമാർ, ഡോ. ബി. സന്തോഷ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.