ഉപജില്ല കേന്ദ്രങ്ങളിൽ കെ.പി.എസ്​.ടി.എ ധർണ

കണ്ണൂർ: വിദ്യാഭ്യാസ വകുപ്പി​െൻറ അധ്യാപകദ്രോഹ നടപടി അവസാനിപ്പിക്കുക, അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കുക, സ്കൂൾ മാനേജർമാരുടെ ശിക്ഷാധികാരം എടുത്തുകളയുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ ജില്ലയിലെ 15 ഉപജില്ല കേന്ദ്രങ്ങളിലും ധർണ നടത്തി. കലക്ടറേറ്റിനുമുന്നിൽ നടന്ന കണ്ണൂർ നോർത്ത് ഉപജില്ല ധർണ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. പയ്യന്നൂരിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബ്രിജേഷ് കുമാർ, മാടായിയിൽ ഡി.സി.സി ട്രഷറർ കെ.വി. രാമചന്ദ്രൻ മാസ്റ്റർ, തളിപ്പറമ്പ് നോർത്തിൽ കെ.പി.എസ്.ടി.എ സംസ്ഥാന ൈവസ് പ്രസിഡൻറ് കെ.സി. രാജൻ, ഇരിക്കൂറിൽ ഡി.സി.സി ൈവസ് പ്രസിഡൻറ് മുഹമ്മദ് ബ്ലാത്തൂർ, പാപ്പിനിശ്ശേരിയിൽ എ.പി. അബ്ദുല്ലക്കുട്ടി എന്നിവർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സൗത്തിൽ കെ. ജയരാജൻ, കൂത്തുപറമ്പിൽ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം കെ. പ്രഭാകരൻ, മട്ടന്നൂരിൽ ഡി.സി.സി ജന. സെക്രട്ടറി കെ.വി. ഫിലോമിന, തലശ്ശേരി നോർത്തിൽ ഡി.സി.സി ജന.സെക്രട്ടറി ഹരിദാസ് മൊകേരി എന്നിവർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി സൗത്തിൽ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം സജ്ജീവ് മാറോളി, ചൊക്ലിയിൽ കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി സുനിൽകുമാർ, പാനൂരിൽ െക.പി.എസ്.ടി.എ ജില്ല പ്രസിഡൻറ് കെ. രമേശൻ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.