കീഴാറ്റൂർ സമരം: ബി.ജെ.പി നിഷ്​ക്രിയത്വത്തിനുപിന്നിൽ സാമ്പത്തിക ഇടപാടുകളെന്ന്​ കീഴ്​ഘടകങ്ങളിൽ വിമർശം

കണ്ണൂർ: കീഴാറ്റൂർ സമരമുഖത്തുനിന്ന് ബി.ജെ.പി അപ്രത്യക്ഷമായതിനു പിന്നിൽ സാമ്പത്തിക തിരിമറികളാണെന്ന് ബി..െജ.പി പ്രാദേശിക യോഗങ്ങളിൽ തെന്ന ആരോപണം. കീഴാറ്റൂർ സമരങ്ങളിൽ സജീവമായി ഇടപെട്ട ബി.ജെ.പി ശക്തികേന്ദ്രമായ തൃച്ചംബരത്തെ പ്രാദേശിക ഘടകങ്ങളിലാണ് വിമർശം ഉയർന്നത്. സംസ്ഥാന പ്രസിഡൻറ് ഇല്ലാത്തതടക്കം മുതലാക്കി ചിലർ ഇടപാടുകൾ നടത്തുകയായിരുന്നുവെന്നും വിമർശനമുയർന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ ഉടൻ വെളിച്ചത്തുകൊണ്ടുവരുമെന്നും ഒരു വിഭാഗം പറയുന്നു. നിലവിലെ ദേശീയപാതയോരത്ത് നിർമാണം നടക്കുന്ന നാല് വൻകിട കെട്ടിട ഉടമകളിൽനിന്ന് രണ്ട് കോടിയിലധികം രൂപയുടെ പണമിടപാടുകൾ നടന്നതായാണ് ആരോപണം. വയൽ വഴിയുള്ള പാതയിൽ നിന്ന് രൂപരേഖ മാറ്റില്ലെന്നും, നിലവിലെ ദേശീയപാതയുടെ വീതി കൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുകയില്ലെന്നുമാണ് ഇവർക്ക് ഉറപ്പുനൽകിയതെന്നും പ്രാദേശിക യോഗത്തിൽ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. പ്രദേശത്ത് ബി.ജെ.പിക്ക് പ്രവർത്തിക്കാനാവുന്ന തരത്തിൽ സമരത്തിൽ ഇടപെട്ടതിനുശേഷം മാറുന്നത് പാർട്ടിയെ അപകടത്തിലാക്കും. ഇതിനെതിരെ നടപടി വേണമെന്നും ഇവർ പറഞ്ഞു. ദേശീയപാതയുടെ ഭാഗമായി കീഴാറ്റൂർ വയൽ ഏറ്റെടുക്കുന്നതിനെതിരെ സി.പി.എമ്മി​െൻറ ശക്തികേന്ദ്രമായ കീഴാറ്റൂരിൽ സി.പി.എം പ്രവർത്തകർതന്നെ രംഗത്തെത്തിയിരുന്നു. സമരം രൂക്ഷമായതോടെ ബി.ജെ.പിയും രംഗത്തെത്തി. കീഴാറ്റൂരിൽ നിന്ന് കണ്ണൂർ വരെ പദയാത്ര നടത്തി ബി.ജെ.പി സമരത്തിന് ശക്തി പകർന്നു. തുടക്കത്തിൽ സമരത്തിന് കാണിച്ച ആവേശം പിന്നീടുണ്ടായില്ല. ബി.ജെ.പി സമരത്തിൽ ഇടപെട്ടപ്പോൾ കേന്ദ്ര സ്വാധീനം ഉപയോഗിച്ച് രൂപരേഖ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് വിചാരിച്ചെങ്കിലും ഇതുണ്ടായില്ല. ഇതിനു പിന്നാലെയാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കി പ്രാദേശിക ഘടകങ്ങളിൽ തന്നെ പ്രതിഷേധ സ്വരമുയരുന്നത്. കീഴാറ്റൂർ വയൽ വഴിയുള്ള അലൈൻമ​െൻറ് ഒഴിവാക്കുകയാണെങ്കിൽ പിന്നീടുള്ളത് തളിപ്പറമ്പ് ടൗണിലൂടെ പോകുന്ന നിലവിലുള്ള പാതയുടെ വീതി കൂട്ടലാണ്. ഇൗ പാത വീതികൂട്ടുേമ്പാൾ നിരവധി കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടി വരും. ഇതി​െൻറ കൂടെ പുതിയതായി നിർമാണം നടക്കുന്ന കെട്ടിടങ്ങളും മാറ്റേണ്ടിവരും. കെട്ടിട നിർമാണത്തിന് പെർമിറ്റ് നൽകുേമ്പാൾ, ദേശീയപാത വികസനത്തിന് ആവശ്യമെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് തയാറാണെന്നുള്ള സത്യവാങ്മൂലം കെട്ടിട ഉടമകളിൽനിന്ന് തളിപ്പറമ്പ് നഗരസഭ വാങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.