ആടുമായി പാത്തുമ്മ; സ്‌കൂൾമുറ്റം നിറഞ്ഞ്​ ബഷീർ കഥാപാത്രങ്ങൾ

ചെറുവത്തൂർ: ''എ​െൻറ ആട് പെറട്ടെ, അപ്പൊ കാണാം...'' ആടിനെയും പിടിച്ച് പുന്നാര ആങ്ങളയെ തേടിയെത്തിയ പാത്തുമ്മ കുട്ടികളുടെ മനം കവർന്നു. പാത്തുമ്മക്ക് പിന്നാലെ ബഷീറി​െൻറ വിശ്വവിഖ്യാതരായ പരിവാരങ്ങളുമെത്തിയപ്പോൾ ചന്തേര ഇസ്സത്തുൽ ഇസ്‌ലാം എ.എൽ.പി സ്‌കൂൾകുട്ടികൾ ബേപ്പൂർ സുൽത്താനെയും അദ്ദേഹത്തി​െൻറ കഥാപാത്രങ്ങളെയും അടുത്തറിഞ്ഞു. ബഷീർ അനുസ്മരണത്തി​െൻറ ഭാഗമായാണ് കഥാപാത്രങ്ങൾ അരങ്ങിലെത്തിയത്. അസംബ്ലി നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് പാത്തുമ്മ എത്തിയത്. ആദ്യം സ്വയം പരിചയപ്പെടുത്തി. പിന്നെ ആങ്ങളയായ ബഷീറിനെയും അദ്ദേഹത്തി​െൻറ പുസ്തകങ്ങളെക്കുറിച്ചും പറഞ്ഞു. ഇതിനിടയിൽ പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ ഓരോരുത്തരായി വേദിയിലെത്തി. വിശ്വവിഖ്യാതമായ മൂക്ക്, തേന്മാവ്, പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, ആനവാരിയും പൊൻകുരിശും, ജന്മദിനം എന്നീ നോവലുകളിലെ കഥാപാത്രങ്ങളാണ് അനുസ്മരണവേദിയിൽ അണിനിരന്നത്. കഥാപാത്രങ്ങളായ മജീദ്, സുഹറ, കുഞ്ഞുപ്പാത്തുമ്മ, ഹനീഫ, അബു, ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ, സൈനബ, നാരായണി തുടങ്ങി കഥാപാത്രങ്ങളുടെ നീണ്ടനിരതന്നെ കുട്ടികൾ അവതരിപ്പിച്ചു. സ്‌കൂൾ പ്രധാനാധ്യാപിക സി.എം. മീനാകുമാരി ബഷീർ അനുസ്മരണം നടത്തി. ബഷീർ ജീവിതത്തെ ആസ്പദമാക്കിയുള്ള സീഡി പ്രദർശനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.