ദുരന്തനിവാരണ പരിശീലനം: ഉദ്​ഘാടനം നാളെ

കണ്ണൂർ: ജില്ല പഞ്ചായത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയായ ദുരന്തനിവാരണം ആദ്യഘട്ട പരിശീലനം ശനിയാഴ്ച കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനംചെയ്യും. രാവിലെ 10ന് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് പരിപാടി. ജില്ല പഞ്ചായത്ത്, ജില്ല ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സംസ്ഥാന യുവജന ക്ഷേമബോർഡ്, യൂത്ത്ക്ലബുകൾ, എൻ.എസ്.എസ് എന്നിവയുടെ സഹകരണത്തോടെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ജില്ലയിൽ 18നും 25നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കളെ പങ്കെടുപ്പിച്ച് യുവകർമസേന രൂപവത്കരിച്ചിട്ടുണ്ട്്. കണ്ണൂർ ജില്ല പൊലീസ് മേധാവി, ഡെപ്യൂട്ടി കലക്ടർ, അസിസ്റ്റൻറ് ഡിവിഷനൽ ഓഫിസർ, ഫയർെറസ്ക്യൂ, ജില്ല മെഡിക്കൽ ഓഫിസർ തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.