അവിസ്​മരണീയമായി ബഷീറി​െൻറ ഒാർമകൾ

പൊതുവാച്ചേരി: ചാരുകസേരയിൽ ബഷീർ ഇരിപ്പുണ്ട്, പുസ്തകം തിന്നാനും മറ്റുമായി പാത്തുമ്മയുടെ ആടും. പൊതുവാച്ചേരി സെൻട്രൽ യു.പി സ്കൂളിൽ വ്യാഴാഴ്ച അവിസ്മരണീയാനുഭവങ്ങളുടെ ബല്യ ദിനമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറി​െൻറ ചരമദിനമാണ് ബഷീറി​െൻറ പാത്തുമ്മയുടെ ആടി​െൻറ രംഗാവിഷ്കാരത്തോടെ സ്കൂളിൽ അവതരിപ്പിച്ചത്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലായിരുന്നു ദൃശ്യാവിഷ്കാരം. സ്കൂളിലെ വിദ്യാർഥികൾതന്നെയായിരുന്നു കഥാപാത്രങ്ങൾ. ഇതിനുശേഷം ബഷീറി​െൻറ കൃതികൾ പരിചയപ്പെടുത്തുകയും വിശ്വവിഖ്യാതമായ മൂക്ക് എന്ന കൃതിയെ ആസ്പദമാക്കി ഫാത്തിമത്ത് റിഫ കഥാപ്രസംഗം അവതരിപ്പിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.