പെരിയ: ദേശീയപാത വികസനത്തിനായി പൊളിച്ചുമാറ്റുന്ന പെരിയ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് കെട്ടിടത്തിന് പെരിയ ടൗണിലെ പഴയ വില്ലേജ് ഓഫിസ് പുതുക്കിപ്പണിത് സൗകര്യമൊരുക്കണമെന്ന് എന്‍.എസ്.എസ് പെരിയ കരയോഗം ആവശ്യപ്പെട്ടു. പെരിയയിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ സ്ഥലമാണ് പഴയ വില്ലേജ് ഓഫിസ്. പ്രസിഡൻറ് ടി. പീതാംബരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുരളീധരന്‍ നായര്‍, പത്മനാഭന്‍ നായര്‍, ടി. രാമകൃഷ്ണൻ നായര്‍ നടുവില്‍വീട്, മഹിള വിഭാഗം പ്രസിഡൻറ് ഉഷ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.