കൂത്തുപറമ്പ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നവമാധ്യമങ്ങളിൽ അപവാദപ്രചാരണം നടത്തിയ സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്തു. പിണറായി പൊലീസ് സ്റ്റേഷൻ ഉദ്ഘാടനദിവസം സ്റ്റേഷൻ രജിസ്റ്ററിൽ മുഖ്യമന്ത്രി ഒപ്പിടുന്ന ചിത്രം മോർഫ്ചെയ്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ മുഖ്യമന്ത്രി സദ്യ ഉണ്ണുന്നു എന്നതരത്തിലാണ് വ്യാജപ്രചാരണം നടത്തിയത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റ, ഉത്തരമേഖല ഐ.ജി അനിൽകാന്ത്, ജില്ല പൊലീസ് മേധാവി ശിവവിക്രം എന്നിവരടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പൊലീസ് സ്റ്റേഷൻ രജിസ്റ്ററിൽ മുഖ്യമന്ത്രി ഒപ്പ് രേഖപ്പെടുത്തിയത്. എന്നാൽ, മേശപ്പുറത്തുള്ള രജിസ്റ്ററിന് പകരം വിഭവങ്ങളടങ്ങിയ ഇലയുടെ ചിത്രം ചേർത്താണ് പ്രചരിപ്പിച്ചത്. രണ്ടുദിവസമായി മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ട പിണറായി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനും വ്യാജപ്രചാരണം അഴിച്ചുവിട്ടതിനുമാണ് കേസെടുത്തിട്ടുള്ളത്. സൈബർസെല്ലിെൻറ സഹായത്തോടെ അന്വേഷണമാരംഭിച്ച പൊലീസിന് പ്രതികളെപ്പറ്റി സൂചന കിട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.