കർണാടകയിൽ 221, കേരളം 195 മംഗളൂരു: ഹജ്ജ് അപേക്ഷ നൽകി കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ടവരിൽ 15 സംസ്ഥാനങ്ങളിൽനിന്നുള്ള 1727 പേർക്ക് ഹജ്ജ് തീർഥാടനത്തിന് അവസരം. കർണാടകയിൽ 221, കേരളത്തിൽ 195 എന്നിങ്ങനെയാണ് നറുക്ക് വീണത്. ഏറ്റവും കൂടുതൽ യു.പിയിൽനിന്നും (529) കുറവ് ഛത്തിസ്ഗഢിൽനിന്നുമാണ് (ആറ്). ഈ തീർഥാടകർ പാസ്പോർട്ട് ഉൾപ്പെടെ രേഖകൾ ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ ഹാജരാക്കേണ്ട അവസാന തീയതി ജൂലൈ അഞ്ചാണ്. കഴിഞ്ഞമാസം ഏഴിനും 28നും ഈ വിവരം സർക്കുലർ വഴി അറിയിച്ചതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ മഖ്സൂദ് അഹ്മദ് ഖാെൻറ കാര്യാലയ വക്താവ് 'മാധ്യമ'ത്തോട് പറഞ്ഞു. 81,000 രൂപ ഹജ്ജ് കമ്മിറ്റി അക്കൗണ്ടിൽ അടച്ചതിെൻറ പേ ഇൻ സ്ലിപ്പ്, പാസ്പോർട്ട്, മെഡിക്കൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയാണ് സമർപ്പിക്കേണ്ടത്. വിവിധ കാരണങ്ങളാൽ യാത്ര റദ്ദാക്കിയവർക്ക് പകരമാണ് മാനദണ്ഡങ്ങൾക്ക് വിധേയമായി വെയിറ്റിങ് ലിസ്റ്റിൽനിന്ന് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.