ഇ.പി.എഫ്​ പെൻഷൻകാർ​ രാജ്​ഭവൻ മാർച്ച്​ നടത്തി

തിരുവനന്തപുരം: ദേശീയതലത്തിൽ ഇ.പി.എഫ് പെൻഷൻ അപാകതക്കെതിരെ രൂപംകൊണ്ട അസോസിയേഷനുകളുടെ പിന്നിൽ ആയിരക്കണക്കിന് ജീവനക്കാർ തെരുവിലിറങ്ങി. കേരളത്തിലെ അറുപതോളം സ്ഥാപനങ്ങളിൽനിന്നുള്ള പെൻഷൻകാരുടെ പൊതുവേദിയായ ഒാൾ കേരള എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ ആയിരക്കണക്കിന് പേർ അണിചേർന്നു. തിരുവനന്തപുരം രാജ്ഭവൻ മാർച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനംചെയ്തു. രാജ്യത്ത് ഏറ്റവുമധികം ചൂഷണത്തിന് വിധേയരാവുന്നവരാണ് ഇ.പി.എഫ് പെൻഷൻകാരെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത പ്രേമചന്ദ്രൻ പറഞ്ഞു. അവകാശികളില്ലാത്ത 55,000 കോടിയിലധികം രൂപ പി.എഫി​െൻറ കൈയിലുണ്ട്. ഇത് ഉയർന്ന പെൻഷനുവേണ്ടി ഉപയോഗിക്കണം. പെൻഷൻ ഫോർമുല സമഗ്രമായി പരിഷ്കരിക്കണം. പെൻഷൻകാരെ രണ്ടുതട്ടിലാക്കി ചൂഷണംചെയ്യാനുള്ള 2017 മേയ് 31െല ഉത്തരവ് പിൻവലിക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി.പി. അബ്ദുൽ ഖാദർ, എം. രാധാകൃഷ്ണൻ, വി. പത്മനാഭൻ, കെ.പി. ബേബി, അബ്ദുൽ ഷുക്കൂർ, എസ്. ഷാനവാസ്, ഡോ. കടവിൽ ചന്ദ്രൻ, പി.ജി. സലീംകുമാർ, ആർ. രഘുവരൻ നായർ, എം. രാധാകൃഷ്ണൻ, നന്ദകുമാർ, കോശി ജോസ് എന്നിവർ സംസാരിച്ചു. കെ. പ്രസന്നകുമാർ സ്വാഗതവും വിജയദാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.