ശലഭങ്ങളെ അടുത്തറിയാൻ കൈപ്പുസ്തകം

ശ്രീകണ്ഠപുരം: ചിത്രശലഭങ്ങളെ അടുത്തറിയാൻ കൈപ്പുസ്തകമൊരുക്കി ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ജൈവ വൈവിധ്യ ക്ലബ്. ശ്രീകണ്ഠപുരം കോട്ടൂരിൽ കുട്ടികൾ നട്ടുവളർത്തിയ ജൈവവൈവിധ്യ ഉദ്യാനത്തിലെ ശലഭങ്ങളെ നിരീക്ഷിച്ചാണ് കൈപ്പുസ്തകം തയാറാക്കിയത്. ഈ പാർക്കിൽനിന്ന് നിരീക്ഷിച്ച് രേഖപ്പെടുത്തിയ 89 ചിത്രശലഭങ്ങളെ സംബന്ധിച്ച വിവരങ്ങളാണ് പുസ്തകത്തിലുള്ളത്. ഒാരോ ശലഭത്തി​െൻറയും വർണചിത്രം, മലയാളം-ഇംഗ്ലീഷ് പേര്, ശാസ്ത്രീയ നാമം, ആദ്യമായി ശലഭത്തെ വിവരിച്ച ശാസ്ത്രജ്ഞൻ, വർഷം, ശലഭത്തി​െൻറ ലാർവ ഭക്ഷണമാക്കുന്ന സസ്യങ്ങൾ, അവയുടെ ശാസ്ത്രീയ നാമം, പൂമ്പാറ്റകളുടെ ഐ.യു.സി.എൻ സ്റ്റാറ്റസ് എന്നീ വിവരങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിട്ടുണ്ട്. കൂടാതെ ജൈവ വൈവിധ്യ ബോർഡ് ജില്ല കോഓഡിനേറ്റർ വി.സി. ബാലകൃഷ്ണൻ എഴുതിയ 'ശലഭോദ്യാനങ്ങൾ എങ്ങനെ വളർത്തിയെടുക്കാം' എന്ന ലേഖനവും ചിത്രശലഭങ്ങളുടെ ജീവിതചക്രം, ജീവിത രീതി എന്നിവയെ സംബന്ധിച്ച് ശലഭനിരീക്ഷകനായ ഗിരീഷ് മോഹൻ എഴുതിയ ലേഖനവും പുസ്തകത്തിലുണ്ട്. ജൈവവൈവിധ്യ ക്ലബ് കോഒാഡിനേറ്റർ ടി.എം. രാജേന്ദ്ര​െൻറ നേതൃത്വത്തിൽ വിദ്യാർഥികളായ ജി.എം. ഹൃദ്യ, എം. നവനീത, മീനു രാജേന്ദ്രൻ, കെ. പ്രണവ്, വി.വി. അഭിനന്ദ് എന്നിവർ ചേർന്നാണ് പുസ്തകം തയാറാക്കിയത്. സംസ്ഥാന ജൈവവൈവിധ്യ ബോർഡി​െൻറ ധനസഹായത്തോടെ തയാറാക്കിയ പുസ്തകം ജില്ലയിലെ മുഴുവൻ പൊതുവിദ്യാലയങ്ങൾക്കും സൗജന്യമായി നൽകും. പുസ്തക പ്രകാശനം വെള്ളിയാഴ്ച രാവിലെ 10ന് ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിൽ വനം മന്ത്രി കെ. രാജു നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.