ഇരിട്ടിയിൽ വ്യാപാരികളും വഴിവാണിഭക്കാരും തമ്മിൽ വാക്കേറ്റം പതിവായി

ഇരിട്ടി: നഗരത്തിൽ വഴിവാണിഭം വർധിച്ചതോടെ വ്യാപാരികളും വഴിവാണിഭക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവും പതിവാകുന്നു. ഇരിട്ടി പുതിയസ്റ്റാൻഡ് റോഡിൽ നടപ്പാതയിൽ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ വഴിവാണിഭസംഘം ബുധനാഴ്ച വ്യാപാരം തുടങ്ങിയതോടെ സമീപത്തെ വ്യാപാരി പ്രതിഷേധവുമായി എത്തി. ഏറെ നേരം വാക്കേറ്റമുണ്ടായി. അനുകൂലിച്ചും എതിർത്തും ആളുകളെത്തിയതോടെ ജനം തടിച്ചുകൂടി. പൊലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് സംഘർഷാവസ്ഥ പരിഹരിച്ചത്. തെരുവുകച്ചവടക്കാർക്ക് സംഘടനയുണ്ടാക്കി തിരിച്ചറിയൽ കാർഡ് നൽകിയെങ്കിലും ഇവർക്ക് വ്യാപാരം നടത്താൻ സ്ഥിരം സംവിധാനം നഗരസഭ ഒരുക്കിയിട്ടില്ല. കടകളുടെ വാടകയും ലൈസൻസ് ഫീയും മറ്റും നൽകി വ്യാപാരം നടത്തുന്നവർക്ക് തെരുവുകച്ചവടക്കാരുടെ വ്യാപാരം വലിയ തിരിച്ചടിയാണുണ്ടാക്കുന്നത്. വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള വഴിവരെ തെരുവുകച്ചവടക്കാർ കൈയടക്കുന്നതായി വ്യാപാരികൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.