ശിവപുരം ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന് അംഗീകാരം

ഉരുവച്ചാൽ: ശിവപുരം ഹയർസെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റിന് അംഗീകാരം. മട്ടന്നൂർ ക്ലസ്റ്ററിലെ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. 2017-18 വർഷത്തെ മികച്ച പ്രവർത്തനവും സഹപാഠിക്കൊരു സ്‌നേഹവീട് എന്ന പേരിൽ ജനകീയ കൂട്ടായ്മയുമായി ചേർന്നു നിർമിച്ച ഭവനനിർമാണവും പരിഗണിച്ചാണ് പുരസ്‌കാരം. കണ്ണൂരിൽ നടന്ന ചടങ്ങിൽ സംസ്ഥാന സർക്കാറി​െൻറ വനമിത്ര അവാർഡ് ജേതാവ്‌ ടി.എം. രാജേന്ദ്രനിൽനിന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്.ബി. ഷിനോയ് പുരസ്‌കാരം ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.