ഇരിക്കൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കിടത്തിചികിത്സ ബ്ലോക്ക് ചോർന്നൊലിക്കുന്നു

ഇരിക്കൂർ: ഇരിക്കൂർ സാമൂഹികാരോഗ്യകേന്ദ്രം കിടത്തിചികിത്സ (ഐ.പി) ബ്ലോക്ക് ചോർന്നൊലിക്കുന്നു. മഴയിൽ ചുവരുകൾ നനഞ്ഞുകുതിരുകയാണ്. മഴ പെയ്താൽ നിലത്ത് വെള്ളം കെട്ടിക്കിടക്കും. 50 വർഷത്തോളം പഴക്കമുള്ളതും ദ്രവിച്ചതുമായ വയറിങ്ങിൽ വെള്ളമിറങ്ങി ഷോക്കേൽക്കുന്ന സ്ഥിതിയാണ്. കിടത്തിചികിത്സ ബ്ലോക്കിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി 30 കട്ടിലുകളും കിടക്കകളുമാണുള്ളത്. അമ്പതിലധികം രോഗികളെ ഇവിടെ പ്രവേശിപ്പിക്കാറുണ്ട്. പഴക്കംചെന്ന കെട്ടിടം പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.