ആദിവാസി ക്ഷേമസമിതി ആറളം ഫാം ട്രൈബൽ ഓഫിസ് ഉപരോധിച്ചു

കേളകം: വിവിധ ആവശ്യങ്ങളുന്നയിച്ച് ആദിവാസി ക്ഷേമസമിതി നേതൃത്വത്തില്‍ ആദിവാസി പുനരധിവാസ മിഷന്‍ ഓഫിസ് ഉപരോധിച്ചു. ചോർന്നൊലിക്കുന്ന വീടുകള്‍ പുതുക്കിപ്പണിയുക, കൈയേറി താമസിക്കുന്ന ആദിവാസികള്‍ക്ക് ഭൂമി പതിച്ചുനല്‍കുക, പുനരധിവാസ മേഖലയിൽ വികസന, തൊഴിൽ പദ്ധതികൾ ഊർജിതമായി നടപ്പാക്കുക, കാട്ടാന ഉൾപ്പെടെ വന്യജീവിശല്യം തടയാൻ നടപടിയെടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓടംതോടുള്ള ആറളം ഫാം ടി.ആര്‍.ഡി.എം ഓഫിസ് ഉപരോധിച്ചത്. സി.പി.എം ഇരിട്ടി ഏരിയ സെക്രട്ടറി അഡ്വ. ബിനോയി കുര്യന്‍ ഉദ്ഘാടനം ചെയ്തു. കെ.എ. ജോസ് അധ്യക്ഷത വഹിച്ചു. വി.കെ. സുരേഷ് ബാബു, കെ. മോഹനന്‍, കെ.കെ. ജനാര്‍ദനന്‍, കുട്ടികൃഷ്ണൻ, കുഞ്ഞിരാമൻ, കെ.ബി. ഉത്തമൻ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.