ടവർ സെക്യൂരിറ്റി ജീവനക്കാർ സമരം തുടങ്ങി

ഇരിട്ടി: പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, മാനേജ്മ​െൻറ് നീതിപാലിക്കുക, ശമ്പള കുടിശ്ശിക നൽകുക, സെക്യൂരിറ്റി ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത തൊഴിലാളി യൂനിയൻ നേതൃത്വത്തിൽ ടവർ സെക്യൂരിറ്റി ജീവനക്കാർ അനിശ്ചിതകാല സമരം തുടങ്ങി. ഇരിട്ടി, പേരാവൂർ, പടിയൂർ, കൂടാളി, മാനന്തേരി തുടങ്ങി പത്തു സ്ഥലങ്ങളിലെ തൊഴിലാളികളാണ് സമരം തുടങ്ങിയത്. ഇരിട്ടി ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ നടന്ന സമരത്തിന് പി. രഘു, കെ.പി. രതീശൻ, സുനിൽ കുമാർ, വി.പി. വർക്കി, എം. സുരേന്ദ്രൻ, പ്രകാശൻ കൊടോളിപുറം തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.