സ്​ഥലംമാറ്റിയ അധ്യാപിക അവധിയിൽ; ​പ്രതിഷേധവുമായി വിദ്യാർഥികളും രക്ഷിതാക്കളും

കണ്ണൂർ: കണ്ണൂർ ഗവ. സ്പോർട്സ് സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപിക സ്ഥലംമാറ്റ ഉത്തരവ് കൈപ്പറ്റി അവധിയിൽ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥികളും രക്ഷിതാക്കളും പ്രധാനാധ്യാപകനെ ഉപരോധിച്ചു. പ്രധാനാധ്യാപക​െൻറ ഒാഫിസിന് മുന്നിൽ എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികളാണ് പ്രതിഷേധിച്ചത്. തുടർന്ന് 10ാം ക്ലാസ് വിദ്യാർഥികൾ രക്ഷിതാക്കളോടൊപ്പം ഡി.ഡി.ഇ ഒാഫിസിലെത്തി പരാതിയും നൽകി. ജൂൺ 28ന് ഇതുസംബന്ധിച്ച് രക്ഷിതാക്കൾ ഡി.ഡി.ഇക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പ്രധാനാധ്യാപക​െൻറ കൂടി റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് പുഴാതി സ്കൂളിലേക്ക് അധ്യാപികയെ സ്ഥലംമാറ്റിയത്. എന്നാൽ, ബുധനാഴ്ച മുതൽ അധ്യാപിക അവധിയിൽ പ്രവേശിച്ചതോടെ പകരക്കാരിയായ അധ്യാപികക്ക് വരാനാവാതായി. ഇത് ആസൂത്രിതമാണെന്നാണ് പരാതി. രണ്ട് ദിവസത്തിനകം പുതിയ നിയമനമുണ്ടാകുമെന്ന് ഡി.ഡി.ഇ ഉറപ്പുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.