കണ്ണൂർ: മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെ ശമ്പളം കാലോചിതമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച നിർദേശം തയാറാക്കുന്നതിന് ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ. വാസു ചെയർമാനും മരാമത്ത് എസ്റ്റാബ്ലിഷ്മെൻറ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കൊട്ടറ വാസുദേവ്, ശശികുമാർ പേരാമ്പ്ര, ബോർഡ് അംഗങ്ങളായ എ. പ്രദീപൻ, ടി.എൻ. ശിവശങ്കരൻ, ടി.കെ. സുബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളും ബോർഡ് ഡെപ്യൂട്ടി കമീഷണർ കെ.പി. മനോജ് കുമാർ കൺവീനറുമായ ഉപസമിതി രൂപവത്കരിച്ചു. ക്ഷേത്രജീവനക്കാർക്ക് ആരോഗ്യ, അപകട ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന്എസ്റ്റാബ്ലിഷ്മെൻറ് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര ചെയർമാനും ബോർഡ് അംഗങ്ങളായ എ. പ്രദീപൻ, ടി.എൻ. ശിവശങ്കരൻ, ടി.കെ. സുബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളായും ബോർഡ് ഡെപ്യൂട്ടി കമീഷണർ കെ.പി. മനോജ് കുമാർ കൺവീനറുമായ ഉപസമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.