കാഞ്ഞങ്ങാട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തുവെന്നതിന് തിരുവനന്തപുരം ആയുർവേദ കോളജ് സ്പെഷൽ ബിൽഡിങ്സ് (പൊതുമരാമത്ത്) വിഭാഗം ജീവനക്കാരനും അംഗപരിമിതനുമായ വി. മധുവിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ എൻ.ജി.ഒ അസോസിയേഷൻ കാഞ്ഞങ്ങാട് ബ്രാഞ്ച് കമ്മിറ്റി യോഗം . ജില്ല പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ വെല്ലുവിളിച്ചു കൊണ്ട് രാജവാഴ്ചയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഭരണമാണ് കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന ഇത്തരം നടപടി കാടത്തമാണെന്നും അദ്ദേഹം പറഞ്ഞു. എം.വി. നിഗീഷ് അധ്യക്ഷത വഹിച്ചു. കെ. അസ്മ, വി.എം. രാജേഷ്, പി.വി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. വൈ. ഹരീഷ് സ്വാഗതവും എം. ഗോപിനാഥൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.